കണ്ണൂർ: തളിപറമ്പ് ചുഴലിയിൽ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ മധ്യവയസ്‌കൻ പിടിയിൽ. ചുഴലിയിൽ നടയിൽ പീടിക സ്വദേശിയായ 46 വയസുകാരനെയാണ് നാട്ടുകാർ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. യുവതി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഒളിഞ്ഞു നോട്ടക്കാരനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. നേരത്തെയും കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതിന് ഇയാളെ പിടികൂടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.