പാനൂർ:മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കൂറ്റേരി ചിറയിൻഭാഗം ചാലുപറമ്പത്ത് അക്ഷയ്യുടെയും ആദിത്യയുടെയും മകളായ അക്ഷയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്-12.30 മണിയോടെയാണ് സംഭവം.

അമ്മ കുട്ടിക്ക് മുലപ്പാൽ നൽകുകയും കുട്ടിയെ ഉറക്കി കിടത്തുകയും ചെയ്തതാണ്.പിന്നീട് കുട്ടി ഛർദ്ദിക്കുകയും രക്ഷിതാക്കൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

-ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശരീരം നീല നിറമായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.