- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്‌ക്കെത്തിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശിയായ യുവാവ് ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ കടവിൽ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മുഹമ്മദ് ബാസിൽ (21) ആണ് മരിച്ചത്.
വെറ്റിലപ്പാറ 13-ൽ അരൂർമുഴി ഭാഗത്തായിരുന്നു അപകടം. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. യുവാവിന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ചാലക്കുടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story




