- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് പൂച്ചകുത്ത് കാത്തിര വിളയിൽ വീട്ടിൽ ബിനു (32) വിനാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജ് പി.വി.അനീഷ് കുമാർ ശിക്ഷ വിധിച്ചത്.
2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്‌കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ.സിന്ധു, അഡ്വ. പി.ആർ.ജമുന എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. അന്വേഷണ സംഘത്തിൽ കോതമംഗലം ഇൻസ്‌പെക്ടറായിരുന്ന അഗസ്റ്റിൻ മാത്യു, എഎസ്ഐ മാരായ വി എം.രഘുനാഥൻ, റ്റി.എം.ഇബ്രാഹിം, എസ്.സി.പി.ഒ റ്റി.പി.ആമിന എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story




