- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമറിയാത്ത കുറ്റകൃത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നത് മാധ്യമങ്ങൾ; പോക്സോ കേസ് റിപ്പോർട്ടിങ്ങിൽ ജാഗ്രത ആവശ്യമെന്നും ജഡ്ജി ആർ.എൽ ബൈജു
കണ്ണൂർ: ഓരോ കോടതിയെതെന്നും അവയുടെ റാങ്ക് സംവിധാനമെന്തെന്നും തിരിച്ചറിയുന്നതുമുതൽ മാധ്യമപ്രവർത്തകർ നിയമറിപ്പോർട്ടിങിൽ ഒട്ടേറെ കാര്യങ്ങൾ അടിസ്ഥാനപരമായ തിരിച്ചറിയേണ്ടതുണ്ടെന്നു ലേബർ കോർട്ട് ജില്ലാജഡ്ജ് ആർ. എൽ ബൈജു അഭിപ്രായപ്പെട്ടു.കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി , ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി എന്നിവ സംയുക്തമായി നടത്തിയ നിയമങ്ങളും മാധ്യമങ്ങളും സെമിനാർ പ്രസ് ക്ളബ്ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലകേസുകളിൽ മാധ്യമപ്രവർത്തകർ ചില നിഷ്ഠകൾ പാലിച്ചില്ലെങ്കിൽ ദുരന്തങ്ങൾ വരെ സംഭവിക്കാം. നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാൻ അവർക്ക് ആർട്ടിക്കൾ 19 എ പ്രകാരം ഭരണഘടന തന്നെ അവകാശം നൽകിയിട്ടുള്ളത്. അതിൽ മാധ്യമങ്ങൾ ഇടപെടുന്നത് എത്രത്തോളമാകാമെന്നതാണ് വിഷയം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുള്ള മറ്റെല്ലാവർക്കുമുള്ള അവകാശം മാത്രമേ മാധ്യമപ്രവർത്തകർക്കുമുള്ളൂ.
പോക്സോ കേസുകൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യുമ്പോൾ ഇരകളുടെയോ ബന്ധുക്കളുമായോ പേര് പറയാതിരിക്കാനുള്ള ജാഗ്രത കാണിക്കേണ്ടതുണ്ട്. റിപ്പോർട്ടിങ് നടത്തുമ്പോൾ നിയമവശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. സമൂഹത്തിൽ നടന്ന ചില ആരുമറിയാത്ത കുറ്റകൃത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നത് മാധ്യമങ്ങളാണ് കോടതിയിലെത്തുന്നതും ഇടപെടുന്നതും മാധ്യമ വാർത്തകൾ കാരണമാണെന്നും ആർ.എൽ ബൈജു പറഞ്ഞു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്ന് നിയമങ്ങളും മാധ്യമങ്ങളുമെന്ന വിഷയാവതരണം നടത്തിക്കൊണ്ടു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി കോഴിക്കോട് സബ് ജഡ്ജ് എംപി ഷൈജൽ ചൂണ്ടിക്കാട്ടി.മനുഷ്യത്വത്തിൽ ഊന്നിയായിരിക്കണം മാധ്യമപ്രവർത്തനം നടത്തേണ്ടത്.കിടമത്സരത്തിന്റെ ഭാഗമായി വാർത്തകൾ കൊടുക്കുമ്പോൾ തെറ്റുകൾ പറ്റുന്നത് സ്വാഭാവികമാണ്.
എന്നാൽ തിരുത്താനും തെറ്റ് ഏറ്റുപറയാനുള്ള സന്നദ്ധതയും കാണിക്കേണ്ടതുണ്ട്. പോക്സോ കേസുകളിൽ ഇരകളായവർക്കു ആത്മവിശ്വാസം കൊടുക്കകയും അവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ജാഗ്രതയും മാധ്യമപ്രവർത്തകർ കാണിക്കണം. കുറ്റകൃത്യം ചെയ്തു ശിക്ഷിക്കപ്പെട്ടവരെ വീണ്ടും അവരുടെ ഭൂതകാലം ഓർമിപ്പിക്കാതെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാൻ നമ്മോട് കൂടെ ചേർത്തു നിർത്തണമെന്നും ഷൈജൽ പറഞ്ഞു. പ്രസ്‌ക്ളബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സബ് ജഡ്ജ് വിൻസി പീറ്റർ മുഖ്യാതിഥിയായി.പ്രസ് ക്ളബ്ബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതവും കബീർ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു.




