- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ രജിസ്ട്രേഷനിലൂടെ വാഹന വില്പന; നാലു വർഷത്തിനുശേഷം പ്രതികൾ പിടിയിൽ
കണ്ണൂർ: വ്യാജ രജിസ്‌ട്രേഷനുകളുടെ വാഹനം വിൽപ്പന നടത്തിയ കേസിലെ പ്രതികളെ നാലു വർഷത്തിനിപ്പുറം മാഹി പൊലീസ് പിടികൂടി. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്പ്ര സ്വദേശിയായ പ്രദീപൻ നൽകിയ പരാതിയിൽ ബാബുഖാൻ, കിഷോർ കുമാർ എന്നിവരെ മാഹി പൊലീസ് ഡൽഹിയിൽ വെച്ച് പിടികൂടി.
പ്രദീപൻ ലിനീഷ് ജെയിംസ് എന്ന കോട്ടയം സ്വദേശി മുഖാന്തരം 2018 ഒരു ബുള്ളറ്റ് വാങ്ങി. DL 15 J 7870 എന്ന വാഹനത്തിന്റെ റീ രജിസ്‌ട്രേഷനായി മാഹിയിൽ അപേക്ഷിച്ചു. അപ്പോഴാണ് വാഹനം വ്യാജനാണ് എന്നും ഇതിന്റെ രജിസ്‌ട്രേഷൻ വ്യാജമാണ് എന്നും മനസ്സിലായി. സംഭവശേഷം ലിനിഷ് വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞവർഷം നാട്ടിലെത്തിയ ഇയാളെ കൊച്ചിൻ വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു.
പിടികൂടിയ ലിനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് വ്യക്തമായത്. ഡൽഹി കരോൾബാഗിലെ ബാബുഖാൻ മുഖേന 68,000 രൂപയ്ക്കാണ് അന്ന് വാഹനം വാങ്ങിയത് എന്ന് ലിനീഷ് സമ്മതിച്ചു. ഇതോടെ അന്വേഷണം ഡൽഹി കേന്ദ്രീകരിച്ച് നടത്തി. ഈ അന്വേഷണത്തിലാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് മഹി പൊലീസിനെ മനസ്സിലായത്.
മാഹി സി ഐ എശേഖർ, എ എസ് ഐമാരായ കിഷോർ കുമാർ, എം സുനിൽകുമാർ, പ്രസാദ് എന്നിവരടങ്ങിയ മാഹി പൊലീസിന്റെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സ്‌ക്രാപ്പ്‌ഷോപ്പിൽ നിന്നും വാഹനങ്ങൾ വാങ്ങിയാണ് ഇവർ വ്യാജ നമ്പറിൽ വിൽപ്പന നടത്തുന്നത്. ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ പ്രതികളെ മാഹിയിലെത്തിച്ചു. പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്തു.




