- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ പൊട്ടിത്തെറിച്ച് സ്‌കൂട്ടർ മറിഞ്ഞു; യാത്രക്കാരൻ മരിച്ചു
കാസർകോട്: ടയർ പൊട്ടിത്തെറിച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനായ യുവാവ് മരിച്ചു. ബേഡകം തോർക്കുളത്തെ കെ.സുധീഷ് (26) ആണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവിൽ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.
സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകിലെ ടയർ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് പിറകിൽ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീണു. സ്‌കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റിരുന്നു. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.
Next Story




