കോഴിക്കോട്: കട്ടിപ്പാറ ചമൽ ഭാഗത്ത് എക്‌സൈസ് റെയ്ഡിൽ 10 ലിറ്റർ ചാരായവുമായി രണ്ടു പേർ പിടിയിൽ. കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് പൂവൻ മലയിൽ അഭിലാഷ്(37), കേളന്മൂല ഭാഗത്ത് പൂവൻ മല വീട്ടിൽ ഹരീഷ് (49) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി റെയിഞ്ച് പാർട്ടി ഐ.ബി. പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ചമൽ ഭാഗത്ത് റെയ്ഡ് നടത്തിയത്. താമരശ്ശേരി റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ ഷാജിയും പാർട്ടി യും ചേർന്നാണ് കേസെടുത്തത്.

പ്രിവന്റീവ് ഓഫീസർ വസന്തൻ, സിഇഒ മാരായ, ഷാജു സി ജി, ശ്യാം പ്രസാദ്, ഡ്രൈവർ കൃഷ്ണൻ എന്നിവരുടെ അടങ്ങിയ പട്രോൾ പാർട്ടിയാണ് കേസെടുത്തത്.