- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി : മയക്കുമരുന്ന് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കൊളച്ചേരികാവുംഭാഗത്തെ മുനവീർ ഫൈറൂസിനെ (24) യാണ് എസ്‌ഐ.അരുൺകുമാർ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി ചിറക്കര ബി എം മുക്കിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് പൊലീസ് സംഘത്തെ കണ്ട് മാരക ലഹരിമരുന്നായ 3.65 ഗ്രാംഎം.ഡി.എം.എ.യുംബൈക്കും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടത്.
തുടർന്ന് തലശേരി പൊലീസ് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്‌ഐ.യും സംഘവും നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Next Story




