കണ്ണൂർ: കേരളത്തിലെ ആയുർവേദ വകുപ്പിൽ ഡ്രഗ് ഇൻസ്‌പെക്ടർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പ് അധികൃതരും ഒളിച്ചു കളിക്കുകയാണെന്ന് കറുവപട്ട കർഷകനും മനുഷ്യാവകാശപ്രവർത്തകനുമായ ലിയാനോർസഡ് ജോൺആരോപിച്ചു. കണ്ണൂർ പ്രസ് ക്ളബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ വകുപ്പിൽ കോടികൾ ചെലവഴിച്ച് ഗവേഷണ വികസന പ്രവർത്തനങ്ങൾ സജീവമായി നടക്കുമ്പോഴും സാമ്പത്തിക പരാധീനത പറഞ്ഞണ് ഡ്രഗ് ഇൻസ്‌പെക്ടർമാരെ നിയമിക്കാതെ ഒളിച്ച് കളിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞണ് തസ്തികയിൽ നിയമനം നടത്താതത് എന്നാണ് പറയുന്നത്. എന്നാൽ കേന്ദ്ര ആയുഷ് വകുപ്പ് ഡ്രഗ് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും നിയമനം നടത്താതെ ഇരിക്കുന്നത് ദുരൂഹമാണെന്നും ലിയനോർഡ് ജോൺ പറഞ്ഞു. ആവശ്യത്തിന് ഡ്രഗ് ഇൻസ്‌പെക്ടർ മാറില്ലാത്തതിനാൽ ആയുർവേദ വകുപ്പിൽ നിന്ന് പുതിയ ലൈസൻസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.