- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ ഡ്രൈവർ കഞ്ചാവുമായി പിടിയിൽ
തിരുവല്ല: കവിയൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ 75 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്.
വൈകിട്ട് അഞ്ചു മണിയോടെ കിഴക്കൻ മുത്തൂർ ജങ്ഷനിൽ നിന്നുമാണ് മഞ്ഞാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തമനെ കസ്റ്റഡിയിൽ എടുത്തത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് ചെറുപൊതികളാക്കി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്‌സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ശ്രീആനന്ദ്, നസറുദീൻ, സോൾ, വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story




