കണ്ണൂർ: വിവാഹവാഗ്ദാനം ചെയ്തു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന അൻപതുവയസുകാരിയുടെ പരാതിയിൽ തലശേരി കോടതി നിർദ്ദേശ പ്രകാരം എടക്കാട് പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് സ്വദേശിനിയായ അൻപതു വയസുകാരിയുടെ പരാതിയിലാണ് തലശേരി ടെംപിൾ ഗേറ്റിന് സമീപം താമസിക്കുന്ന റിയാസ് എന്ന വിനീഷിനെതിരെ എടക്കാട് പൊലിസ് കേസെടുത്തത്.

2010- ഓഗസ്റ്റ് മാസം മുതലാണ് സംഭവം. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.