കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഖാദി കോട്ട് ധരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്ക് കോട്ടുനൽകി കൊണ്ടു ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ഖാദിബോർഡ് തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നൽകിയതോടെയാണ് സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമായത്. ആരോഗ്യപ്രവർത്തകർക്കുള്ള ഖാദികോട്ട് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോർഡ് പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻപി.ജയരാജൻ ഉദ്ഘാടനം ചെയ്തത്.

സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ആഴ്‌ച്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിർദ്ദേശത്തിന് പുറമേയാണ് കൂടുതൽ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ബോർഡിന്റെ നീക്കം. ദേശീയ മെഡിക്കൽ മിഷൻ നിർദ്ദേശം മുൻനിർത്തിയാണ് സർക്കാർ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഖാദികോട്ട് നിർബന്ധമാക്കണമെന്ന നിർദ്ദേശം, സർക്കാരിന് മുൻപിൽ ഖാദി ബോർഡ്‌സമർപ്പിച്ചത്. ഇതു സംബന്ധിച്ചു ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയ്ക്കു അംഗീകാരം നൽകുകയായിരുന്നു.

ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആവശ്യമായ ഖാദികോട്ടിന്റെ മാതൃകയടക്കം തയ്‌പ്പിച്ചാണ് ജയരാജൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ഇതോടെ വലിയ വിപണിയും സാമ്പത്തിക നേട്ടവുമാണ് ഖാദി ബോർഡ് പ്രതീക്ഷിക്കുന്നത്. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രി അധികൃതർക്കും ഇതു സംബന്ധിച്ച സർക്കുലർ ഖാദി ബോർഡ് കൈമാറും.