തലശേരി: നിർത്തിയിട്ട കാറിൽ ചാരി നിന്ന രാജസ്ഥാൻ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ചു പരുക്കേൽപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിയുടെ ജാമ്യഹരജിയിൽ നാളെ വിധിപറയും. പൊന്ന്യപാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് (20) സമർപ്പിച്ച ഹരജിയിലാണ് തലശേരി ജില്ലാകോടതി വിധി പറയുക.

വാദം ഇന്നലെ പൂർത്തിയായി. നേരത്തെ നൽകിയ ജാമ്യഹരജി തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കഴിഞ്ഞ മൂന്നിനു രാത്രിയിൽ മണവാട്ടി ജങ്ഷനിലാണ് കേസിനാസ്പദ സംഭവം. രാജസ്ഥാനിൽ നിന്നു കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ആറുവയസുകാരെയാണു പ്രതി അക്രമിച്ചത്. നാലിന് പ്രതി കേസിൽ അറസ്റ്റിലായത്.