കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന അംഗങ്ങൾ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെയുആർഡിഎഫ്‌സി ബിൽഡിങ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in ൽ ലഭിക്കും. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറും നിർബന്ധമായും രേഖപ്പെടുത്തുക. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ 2023 ജനുവരി മാസം മുതൽ പെൻഷൻ നൽകുവാൻ കഴിയൂ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577, 9188230577.