- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.കെ.രാഗേഷ് വധഭീഷണി മുഴക്കി; പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കണ്ണൂർ കോർപറേഷൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന പി.കെ രാഗേഷിന്റെ വധഭീഷണി. പാർട്ടിയിൽ പ്രവർത്തിച്ചാൽ തന്നെ വധിക്കുമെന്നാണ് പി.കെ രാഗേഷ് വധഭീഷണി മുഴക്കിയതെന്നാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി. പി.കെ രാഗേഷ് തനിക്കെതിരെ വാട്സ് ആപ്പ് കോളിലൂട ഭീഷണി മുഴക്കിയതായി പള്ളിക്കുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അൻഫീർ പാർട്ടി നേതൃത്വത്തിന് പരാതി നൽകി.
ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജിനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമാണ് അൻഫീർ പരാതി നൽകിയത്. രാഷ്ട്രീയ പ്രവർത്തനം ഉടൻ നിർത്തണമെന്നും അല്ലാത്ത പക്ഷം ജീവിക്കാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. അതേ സമയം തന്നെ വേട്ടയാടൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരാതിയെന്ന് പി.കെ രാഗേഷ് വ്യക്തമാക്കി കൊതുകിനെയും പാറ്റയെയും കൊല്ലാൻ തോക്ക് എടുക്കേണ്ട കാര്യമില്ലെന്നും പരാതി അവജ്ഞയോടെ തള്ളിക്കളയുന്നതായി പി.കെ രാഗേഷ് പ്രതികരിച്ചു. താൻ വധഭീഷണി മുഴക്കിയിട്ടുണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വത്തിനല്ല പൊലിസിനാണ് പരാതി നൽകേണ്ടതെന്നും പി കെ രാഗേഷ് ചൂണ്ടിക്കാട്ടി.




