- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പിൽ വീണ്ടും തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ട്രാവൽ ഏജൻസി ഉടമ മുങ്ങി
തളിപ്പറമ്പ്: യൂറോപ്യൻ രാജ്യങ്ങളിൽ വൻശമ്പളം കിട്ടുന്ന ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയ ട്രാവൽസ് ഉടമ മുങ്ങി. തളിപറമ്പ് പുളിമ്പറമ്പ് സ്വദേശിയായ യുവാവാണ് ചിറവക്കിലെ ട്രാവൽ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയത്.
ഇയാൾക്കെതിരേ നിലവിൽ ആരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ഓരോരുത്തരുടെയും പേരിൽ 4 ലക്ഷം മുതൽ ആറരലക്ഷം വരെ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ആരും നേരിട്ട് പരാതി നൽകാൻ തയാറായിട്ടില്ലാത്തതിനാൽ കേസ് രിജസ്റ്റർ ചെയ്യാതിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി യു.കെ.യിലേക്ക് ജോലിയുള്ള വിസ എന്ന് പരസ്യം നൽകി നേരിട്ട് പണം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കോടികളാണ് ഉടമ കൈപ്പറ്റിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ട്രാവൽസ് എജൻസി ഓഫീസ് പൂട്ടി ഇയാൾ സ്ഥലം വിട്ടതോടെയാണ് കൂടുതൽ പേർ അന്വേഷിച്ച് ചിറവക്കിലെത്തിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ളവരിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് പലരും തട്ടിപ്പിനിരയായത്.




