- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് ആകാശത്തേക്ക്; 'വിക്രം എസ്' കുതിക്കുക മൂന്ന് ഉപഗ്രഹങ്ങളുമായി
ചെന്നൈ: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്നു വിക്ഷേപിക്കും. രാവിലെ 11.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് കുതിച്ചുയരുക. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തു പുതിയൊരു കുതിപ്പിനു വഴിയൊരുക്കുന്ന 'വിക്രം എസ്' 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് ഐഎസ്ആർഒയുടെ സഹകരണത്തോടെയാണു റോക്കറ്റ് നിർമ്മിച്ചത്. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്പേസ്ടെക്, അർമേനിയൻ ബസൂംക്യു സ്പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.
സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്കു പകരമായി പ്രൊപ്പൽഷൻ സെന്ററിൽ നിന്നായിരിക്കും വിക്രം എസ് വിക്ഷേപിക്കുക.



