- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതാം വയസിൽ ചൂരിദാർ ധരിക്കുന്നത് ഭർത്താവ് വിലക്കി; വീടുവിട്ടിറങ്ങിയ വയോധികയ്ക്കായി പൊലിസ് അന്വേഷണം തുടങ്ങി; ബന്ധുവീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് പരിശോധന
കണ്ണൂർ: എഴുപതാം വയസിൽ ചൂരിദാർ ധരിക്കുന്നത് ഭർത്താവ് വിലക്കിയതിനെ തുടർന്ന് നാടുവിട്ട വയോധികയ്ക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കി. പയ്യന്നൂർ എടാട്ടെ വടക്കെതലയ്ക്കൽ ഹൗസിൽ ഗോവിന്ദന്റെ ഭാര്യ ശോഭയെയാണ് കാണാതായത്.
കഴിഞ്ഞ 15ന് രാവിലെ എട്ടേമുക്കാലിനാണ് ഇവർ വീടുവിട്ടിറങ്ങിയത്. ശോഭ സാധാരണയായി ചൂരിദാറാണ് ധരിക്കാറുള്ളത്. ഇതു സംബന്ധിച്ച് ഭർത്താവ് വഴക്കുപറഞ്ഞിരുന്നുവത്രെ. ഇതിന്റെ മനോവിഷമത്തിലാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഭർത്താവ് ഗോവിന്ദൻ പരാതി നൽകിയതെ തുടർന്ന് പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുവീടുകളും അമ്പലങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്.
Next Story



