- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: മാറമ്പിള്ളിയിൽ ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിൽ .തൃക്കാരിയൂർ അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (22)ഡിണ്ടിഗൽ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥൻ (ജീവ 23) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 31 ന് പുലർച്ചെ രണ്ടു മണിയോടെ മാറമ്പിള്ളിയിലെ ഹോട്ടലിന്റെ ഡോർ തുറന്ന് അകത്ത് കയറി 84000 രൂപ മോഷണം നടത്തുകയായിരുന്നു.
തുടർന്ന് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവേകിനെ പെരുമ്പാവൂർ ഭാഗത്തുനിന്നും, രംഗനാഥനെ തമിഴ്‌നാട് ഡിണ്ടിഗൽ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സർക്കസിൽ മരണക്കിണർ ബൈക്ക് അഭ്യാസിയായ രംഗനാഥനെ പൊലീസ് മണിക്കൂറുകളോളം പിന്തുടർന്നാണ് പിടികൂടിയത്.
2018 ൽ മോഷണത്തിന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ രംഗനാഥൻ രണ്ടുമാസം മുമ്പാണ് വിവേകിനെ പരിചയപെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിച്ച് ഇവർ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.. വിവേകിന് എടത്തല, ആലുവ, മുളന്തുരുത്തി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസ് പ്രതിയാണ്.
രംഗനാഥനും നിരവധി കേസുകളിൽ പ്രതിയാണ്. എ.എസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്‌ഐമാരായ ജോസി എം. ജോൺസൻ, ഒ.എസ്. രാധാകൃഷ്ണൻ ,എഎസ്ഐ എം.കെ അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈർ, എ.എൽ. നാദിർഷ, ശ്രീജിത്ത് രവി എന്നിവരാണ് ഉണ്ടായിരുന്നത്




