കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി. 422 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

റിംഗുകളാക്കിയും പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 38 ലക്ഷത്തിലേറെ രൂപ വില വരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.