- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്
പാലക്കാട്: ഖത്തർ ഫുട്‌ബോൾ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഒലവക്കോട് ഫുട്‌ബോൾ പ്രേമികളുടെ റാലിക്കിടെയുണ്ടായ കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്. ടൗൺ നോർത്ത് സ്റ്റേഷനിലെ എഎസ്‌ഐ മോഹൻദാസ്, സിപിഒ സുനിൽകുമാർ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധ ടീമുകളുടെ ജഴ്സി ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഫുട്‌ബോൾ പ്രേമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. റാലിയിൽ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
Next Story




