- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ വഞ്ചനാക്കേസ് നൽകി പ്രതിയായ പ്രവാസി യുവാവ്; 10 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തെന്ന് ആരോപണം
ആലപ്പുഴ: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ വഞ്ചനാക്കേസ് നൽകി പ്രതിയായ പ്രവാസി യുവാവ്. ബലാത്സംഗക്കേസിൽ അറസ്റ്റിലായി 42 ദിവസം ജയിലിൽക്കഴിഞ്ഞ പ്രവാസിയുവാവാണ് പരാതിക്കാരിക്കും അമ്മയ്ക്കും യുവാവിന്റെ സുഹൃത്തിനുമെതിരേ പൊലീസിൽ പരാതി നൽകിയത്. കോടതി നിർദേശപ്രകാരം മാരാരിക്കുളം പൊലീസ് വഞ്ചനക്കേസെടുത്തു.10 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തുവെന്നും ഐ ഫോൺ മോഷ്ടിച്ചുവെന്നാണ് ആരോപണം.
കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശിയായ യുവാവ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യഹർജിയിന്മേലാണ് കണിച്ചുകുളങ്ങരയിലെ യുവതിക്കും അമ്മയ്ക്കും കാസർകോട്ടുകാരനായ യുവാവിനുമെതിരേ കേസെടുത്തത്. പ്രവാസിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു യുവതി.
10 വർഷത്തിലധികമായി ബഹ്‌റൈനിൽ റസ്റ്ററന്റ്, റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന യുവാവ് ബലാത്സംഗംചെയ്‌തെന്ന യുവതിയുടെ പരാതിയെത്തുടർന്ന് ജൂൺ ഒമ്പതിന് എറണാകുളം ഇൻഫോപാർക്ക് പൊലീസ് കേസടുത്തു. യുവാവിനെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. 42 ദിവസത്തെ റിമാൻഡിനുശേഷം ഹൈക്കോടതി ജാമ്യമനുവദിച്ചു.
പുറത്തിറങ്ങിയതിന് പിന്നാലെ യുവാവ് യുവതിക്കും അമ്മയ്ക്കും കാസർകോട്ടുകാരനായ ബിസിനസ് പങ്കാളിക്കുമെതിരേ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുക്കാതെ വന്നപ്പോൾ ആലപ്പുഴയിലെ കോടതിയെ സമീപിച്ചു.
10 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തുവെന്നും ഐ ഫോൺ മോഷ്ടിച്ചുവെന്നുമാണ് സ്വകാര്യ ഹർജിയിലെ ആരോപണം. വഞ്ചന, മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു. തെളിവുകൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



