- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ തനിയെ കത്തിക്കരിഞ്ഞു; തീപിടിച്ചത് മേശമേൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ
മാലൂർ: വീട്ടിലെ മേശയുടെ മേൽ വെച്ച മൊബൈൽ ഫോൺ തനിയെ കത്തിക്കരിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് അയല്ലൂരിലെ ശിവദം വീട്ടിലെ വി.അനുഷയുടെ മൊബൈൽ ഫോണാണ് കത്തിക്കരിഞ്ഞത്. പതിവായി ഉപയോഗിക്കുന്ന ഫോണാണ്. രാവിലെ ചാർജ് ചെയ്ത ഫോൺ മേശയുടെ മേൽ വെച്ചതായിരുന്നു. മുറിയിൽനിന്ന് പുകയും കരിയുന്നതിന്റെ മണവും അറിഞ്ഞ് നോക്കുമ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫോൺ പുറത്തേക്ക് എറിയുകയായിരുന്നു. 2018-ൽ വാങ്ങിയതാണ് ഫോൺ. പെട്ടെന്ന് കണ്ടതിനാൽ കൂടുതൽ അപകടമുണ്ടായില്ലെന്ന് അനുഷ പറഞ്ഞു.
Next Story



