- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂരിൽ പന്നിപ്പനി നേരിടാൻ ജാഗ്രത; രോഗ ബാധിതമായ 90 മൃഗങ്ങളെ ദയാവധത്തിന് ഇരയാക്കും
ഇരിട്ടി:പേരാവൂർ കാഞ്ഞിരപ്പുഴയ്ക്കു സമീപം ആഫ്രിക്കൻ പന്നിപ്പറമ്പ് സ്ഥിരീകരിച്ച ഫാമിലെ 90 പന്നികളെ ഇന്നു ദയാവധത്തിന് വിധേയാമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനെതിരെയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തോരണം തോട്ടത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഒരാഴ്ച മുൻപ് ഫാമിലെ ഒരു പന്നി ചത്തതിനെ തുടർന്ന്മൃഗസംരക്ഷണവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബംഗൽരിലെ എസ്. ആർ. എൽ.ഡി ലാബിലേക്ക് സാംപിളുകൾ അയച്ചു പരിശോധിച്ചതോടെയാണ് ഫാമിലെ പന്നികൾക്ക് പന്നിപ്പനി സ്ഥിരീകരിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പഞ്ചായത്ത് തലത്തിലും യോഗം ചേർന്നതിനു ശേഷമാണ് ദയാവധത്തിനുള്ള ആദ്യഘട്ടം പൂർത്തീകരിച്ചത്. ഒരാഴ്ചമുൻപ് ഫാമിലെ ഒരു പന്നി ചത്തതിനെ തുടർന്നു മൃഗസംരക്ഷണവകുപ്പിനെവിവരമറിയിക്കുകയായിരുന്നു.
ബംഗ്ലൂരുവിലെ എസ്. ആർഡി ഡി. എൽ ലാബിലേക്കു സംാപിളുകൾ അയച്ചു പരിശോധിച്ചതോടെയാണു പന്നിപ്പനി സ്ഥിരീകരിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും പഞ്ചായത്തു തലത്തിലും യോഗം ചേർന്നാണു ദയാവധത്തിനുള്ള ആദ്യഘട്ടനടപടികൾ പൂർത്തിയാക്കിയത്. ദേശീയ കർമപദ്ധതി നിഷ്‌കർഷിക്കുന്ന രീതിയിൽ ദയാവധം നടത്തി രോഗ ബാധിച്ച പന്നികളെ ശാസ്ത്രീയമായി ഇന്ന് മറവുചെയ്യും. ഇന്ന് വൈകുന്നേരത്തോടെ ദൗത്യം പൂർത്തിയാക്കുമെന്ന് ജില്ലാമൃഗസംരക്ഷണ വകുപ്പ് ഓഫീസർ എം.ജെ. ലേഖ അറിയിച്ചു.



