- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയിൽ പീടികയിൽ ബി എം എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്; അശ്വന്ത് ഗുരുതരാവസ്ഥയിൽ
തലശേരി: ന്യൂമാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഇടയിൽപീടികയിൽ ബി. എം. എസ് പ്രവർത്തകനായ ബസ് ഡ്രൈവർ അശ്വന്തിന്(29) വെട്ടെറ്റ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപോർട്ട്. ദേഹമാസകലം വെട്ടേറ്റ തലശേരി വടക്കുമ്പാട് കൂളിമുക്കിലെ അശ്വന്ത് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അതീതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള അശ്വന്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.
സംഭവത്തിനു പിന്നിൽ രാഷ്ട്രീയവൈരാഗ്യമില്ലെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. ഇതേ കുറിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തലശേരി എ.സി.പി നിഥിൻരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.കൂടുതൽ അക്രമമൊഴിവാക്കുന്നതിനായി വൻ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇതിനിടെ വെട്ടേറ്റ ബി. എം. എസ് പ്രവർത്തകൻ അശ്വന്ത് ഗുരുതര നില തരണം ചെയ്തിട്ടില്ല.
വെന്റിലേറ്ററുടെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദേഹമാസകലം വെട്ടേറ്റ ഇയാളുടെ കൈകൾ അറ്റുതൂങ്ങിയ നിലയിലാണ്. വരുന്ന ഡിസംബർ ഒന്നിന് കെ.ടി.ജയകൃഷ്ണന്മാസ്റ്റർ ബലിദാനദിനാചരണംനടക്കാനിരിക്കവേ അതീവഗുരുതരമായസാഹചര്യമാണ് തലശേരി താലൂക്കിലുള്ളത്. അശ്വന്തിന് വെട്ടേറ്റ സംഭവത്തിൽ രാഷട്രീയമില്ലെന്നു കരുതുന്നുണ്ടെങ്കിലും അതു രാഷ്ട്രീയ ഏറ്റുമുട്ടിലിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയാണ് പൊലിസ് വെച്ചു പുലർത്തുന്നത്.
അശ്വന്തിന് അക്രമിച്ചുവെന്നു കരുതുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾകിട്ടിയിട്ടുണ്ട്. വ്യക്തിപരമായ തർക്കമാണ് അപായപ്പെടുത്തുന്നതിന് ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.



