- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നംകുളത്ത് യാത്രയ്ക്കിടെ ബസ്സിന്റെ മുൻവശത്തുനിന്ന് പുക ഉയർന്നു; യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ തീ ആളിപ്പടർന്നു; ഒഴിവായത് വൻ ദുരന്തം
കുന്നംകുളം: തൃശ്ശൂർ കുന്നംകുളം കേച്ചേരിയിൽ യാത്രയ്ക്കിടെ ബസ്സിന് തീപിടിച്ചു. യാത്രക്കാരെ അതിവേഗം പുറത്തിറക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജയ്ഗുരു എന്ന ബസ്സിനാണ് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുന്ദംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ജീവനക്കാർ പുറത്തിറക്കി. ഇതിനകംതന്നെ ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടർന്നു. തുടർന്ന് യാത്രക്കാരും സംഭവസ്ഥലത്തെത്തിയ കുന്നംകുളത്തുനിന്നുള്ള അഗ്‌നിരക്ഷാ സേനയും ചേർന്ന് തീയണച്ചു.
ഇതിനിടെ പ്രദേശത്ത് ചെറിയ തോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. അര മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.




