തലശേരി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും ഒരുലക്ഷം പിഴയും കോടതി വിധിച്ചു. അഴീക്കോട് നീർക്കടവ് സ്വദേശി സി.പി. പ്രജൂണിനെയാണ് വടകര നാർക്കോട്ടിക്ക് കോടതി ശിക്ഷിച്ചത്. കണ്ണൂർ എസ്. എൻ പാർക്ക് റോഡിൽ വെച്ചു 170 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാംപുമായി ഇയാളെ കഴിഞ്ഞ വർഷം ജൂണിലാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.

ഇയാൾ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിഞ്ഞ് വരികയുമാണ്. ഈ കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി.രാഗേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൂജ് ഹാജരായി.