തലശേരി: തലശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാളിലെ പർഗനാസ് സൗത്തിലെ നൂർ അലാം സർദാറി (35)നെ ആണ് തലശേരി പൊലീസ് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്നതിനിടെ ഇന്നലെ പിടികൂടിയത്.

കറുപ്പു നിറത്തിലുള്ള ബാഗിൽ സുക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.