- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോഗിച്ച് പഴകി കരിഓയിൽ നിറത്തിലായ എണ്ണ; മിച്ചം വന്ന ബിരിയാണിയിൽ നിന്നും മാറ്റിവെച്ച ഇറച്ചി: കൊട്ടാരക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലെ കാഴ്ചകൾ ഞെട്ടിക്കുന്നത്
കൊല്ലം: കൊട്ടാരക്കരയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ലഭിച്ച ഭക്ഷണ വസ്തുക്കൾ ആരെയും ഞെട്ടിപ്പിക്കും വിധം പഴകിയവയാണ്. ഉപയോഗിച്ച് ഉപയോഗിച്ച് കരിഓയിൽ പോലെയുള്ള പഴകിയ എണ്ണയും ബിരിയാണിയിൽനിന്ന് മാറ്റിവച്ച ഇറച്ചിയും കണ്ടെത്തി. എന്നാൽ ഏതൊക്കെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയതെന്നോ ഹോട്ടലുകളുടെ പേരുവിവരങ്ങളോ പുറത്തുവിടാൻ ഉദ്യോഗസ്ഥർ തയാറായില്ല.
പഴകിയ എണ്ണ തുടർച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നത്. അധികം വന്ന ബിരിയാണിയിൽനിന്ന് ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നൽകുന്നതും പതിവാണെന്നു കണ്ടെത്തി. എംസി റോഡിന്റെ ഇരുവശങ്ങളിലായി തിരുവനന്തപുരം ഭാഗത്തേക്കുള്ള ആറു ഹോട്ടലുകളിലായിരുന്നു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. അറപ്പുളവാക്കുന്ന കാഴ്ചയായിരുന്നു ഹോട്ടലുകളിലേത്.
മണ്ഡലകാലമായതിനാൽ എംസി റോഡിലൂടെ വരുന്ന തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ഹോട്ടലുകളാണിവ. രണ്ടാഴ്ച മുൻപും കൊട്ടാരക്കര നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.



