- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയോടിച്ചു മരത്തിൽ കയറ്റിയ യുവാവ് വീണു മരിച്ചു; തിരുനെല്ലി സ്വദേശിയായ രതീഷിനെ കാട്ടാനയോടിച്ചത് ആനയെ തുരത്താൻ എസ്റ്റേറ്റിൽ കാവൽ കിടക്കവെ
വയനാട്: കാട്ടാനയോടിച്ചു മരത്തിൽ കയറ്റിയ യുവാവ് വീണു മരിച്ചു. കാട്ടാനയെ തുരത്താൻ എസ്റ്റേറ്റിൽ കാവൽ കിടക്കുന്നതിനിടെ തിരുനെല്ലി അപ്പപ്പാറ സ്വദേശി രതീഷ് (24) ആണു മരിച്ചത്. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ്, സുഹൃത്ത് ഗണേശിനൊപ്പം ആനയെ തുരത്താനായി കാവൽ കിടക്കവേയാണ് കാട്ടാനയോടിച്ചത്. 10 മണിയോടെ എത്തിയ കാട്ടാന ഇരുവരെയും ഓടിക്കുകയും രക്ഷപ്പെടാൻ മരത്തിൽ കയറിയ രതീഷ് കാൽ തെറ്റി താഴെ വീഴുകയുമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
കൂടെയുണ്ടായിരുന്ന ഗണേശൻ ഓടി രക്ഷപ്പെട്ടു. താൻ മരത്തിനു മുകളിലുണ്ടെന്നു രതീഷ് ഗണേശിനെ ഫോൺ വിളിച്ചു പറഞ്ഞിരുന്നു. ഇതനുസരിച്ച് കാട്ടാന തിരികെ പോയതിന് പിന്നാലെ വന്നു നോക്കിയപ്പോഴാണ് രതീഷ് താഴെ വീണു കിടക്കുന്നതു കണ്ടത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപ്പപ്പാറ മധ്യപാടി മല്ലികപ്പാറ കോളനിയിലെ രാജു - ഗൗരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രമേശ്, രാജേഷ്.



