- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വയസ്സുകാരിയുടെ നട്ടെല്ലിലെ വളവ് ശസ്ത്രക്രിയയിലൂടെ നേരേയാക്കി; കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ പത്തനംതിട്ട സ്വദേശിനിയായ 14 വയസ്സുകാരിയുടെ നട്ടെല്ലിലെ വളവ് ശസ്ത്രക്രിയയിലൂടെ നേരേയാക്കി. കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് കുട്ടികളിൽ നട്ടെല്ല് ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയ വിജയകരമായെന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് ദിവസങ്ങൾക്കുള്ളിൽ മടങ്ങിവരുമെന്നും ഡോ. പി.കെ.ബാലകൃഷ്ണൻ അറിയിച്ചു.
നടുവ് വേദനയും ശരീരിക ബുദ്ധിമുട്ടുകളുമായി രണ്ടുമാസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സർജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന്റെ വളവ് കണ്ടെത്തിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇന്റർ-ഓപ്പറേറ്റീവ് നേർവ് മോണിറ്റർ എന്ന ഉപകരണത്തിന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ ഡോ. ടിനു രവി എബ്രഹാം, ഡോ. എൽ.എസ്.ജ്യോതിസ്, ഡോ. ഫിലിപ്പ് ഐസക്ക്, ഡോ. ഷാജു മാത്യു, ഡോ. വിനു വി.ഗോപാൽ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷീല, ഡോ. സുജ, ഡോ. റോഷൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



