- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി കൊടുവള്ളിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് നിട്ടൂർ സ്വദേശി ഖാലിദ്; രണ്ടുപേർക്ക് പരുക്ക്; കത്തിക്കുത്തിൽ കലാശിച്ചത് ഓട്ടോ വിറ്റതുമായി ബന്ധപ്പെട്ട തർക്കം
തലശേരി: വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മധ്യവയസ്‌കൻ കുത്തേറ്റു മരിച്ചു. നിട്ടൂർ സ്വദേശിയായ ഖാലിദ് (52) ആണ് മരിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നിട്ടൂർ സ്വദേശികളായ ഷമീർ (40), ഷാനിബ് (41) എന്നിവർക്കും കുത്തേറ്റു. പരുക്ക് ഗുരുതരമല്ല. ഇരുവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം നാലോടെ കൊടുവള്ളി സഹകരണാ ആശുപത്രിക്കു സമീപമാണ് സംഭവം. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതിയെന്നു സംശയിക്കുന്ന പാറാൽ ബാബു എന്നയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലിസ് ഊർജിമാക്കി.
Next Story




