കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മാലിയിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നും ആറു കിലോ സ്വർണം ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി.

വിമാനത്തിനുള്ളിൽ വച്ചുതന്നെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അടുത്തിടെ നെടുമ്പാശേരിയിൽ നിന്നും പിടികൂടിയ ഏറ്റവും വലിയ സ്വർണക്കള്ളക്കടത്താണിത്.