- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുമായി എത്തി; കുമളി ചെക്‌പോസ്റ്റിൽ സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ
കുമളി: തമിഴ്‌നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുമായി എത്തിയ സ്ത്രീയടക്കം മൂന്നംഗ സംഘം അറസ്റ്റിൽ. ആഡംബര കാറിൽ കഞ്ചാവുമായെത്തിയവർ കുമളി ചെക്‌പോസ്റ്റിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും 400 ഗ്രാം ഉണക്കക്കഞ്ചാവും 12,100 രൂപയും ഇവരിൽ നിന്നു പിടികൂടി. തിരുവനന്തപുരം പൊഴിയൂർ ചന്ദുരുതി ടിറ്റോ സാന്തന (26), തിരുവനന്തപുരം മുട്ടത്തറ ബദരിയാ നഗർ കോളനിയിൽ ഹലീൽ (40), കോട്ടുകാൽ മിഥുൻ നിവാസിൽ മിഥുല രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ മുൻസീറ്റിൽ ഇരുത്തി ലഹരിമരുന്ന് കടത്തുന്നതാണ് ഈ സംങത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, പ്രിവന്റീവ് ഓഫിസർമാരായ ഡി.സതീഷ്‌കുമാർ, ജോസി വർഗീസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി എസ്.അരുൺ, സ്റ്റെല്ല ഉമ്മൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.



