- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശപ്പു മാറാൻ ഒന്നര കിലോയോളം വരുന്ന നാണയ തുട്ടുകൾ വിഴുങ്ങി; വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 58കാരന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് 187 നാണയത്തുട്ടുകൾ
ബെംഗളൂരു: വിശപ്പു മാറാൻ 58കാരൻ വിഴുങ്ങിയത് ഒന്നര കിലോയോളം വരുന്ന നാണയത്തുട്ടുകൾ. കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിലെ മധ്യവയസ്‌ക്കന്റെ ആമാശയത്തിൽ നിന്നാണ് 187 നാണയത്തുട്ടുകൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്. ധ്യാമപ്പ എന്നയാളുടെ വയറ്റിൽ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയങ്ങൾ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാൽ ധ്യാമപ്പ 1 മുതൽ 5 വരെ രൂപയുടെ നാണയത്തുട്ടുകളാണു 7 മാസം കൊണ്ടു വിഴുങ്ങിയത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story



