തൃശൂർ: ഗുരുവായൂരിൽ 25 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.പുന്നവലിയപറമ്പ് പുതുവീട്ടിൽ ഷെഫീക്, (36) വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടിൽ മകൻ ഷായി (25) എന്നിവരാണ് പിടിയിലായത്.

ദിവസങ്ങളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹനത്തെ പൊലീസ് പിന്തുടർന്നു. പേരകം ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.