- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം: ഏറ്റുമാനൂർ ടൗണിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ കത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് അർധരാത്രിയായിരുന്നു സംഭവം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ ഇയാൾക്ക് വേഗം പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി.
കാർ പൂർണമായും കത്തിനശിച്ചു. എറണാകുളത്തു നിന്നും വന്ന കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് തീ കെടുത്തിയത്.
Next Story




