പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായി പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേതാണ് ശിക്ഷാ വിധി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് കുമ്പഴ സ്വദേശിയെയാണ് (45) 107 വർഷത്തെ തടവിന് വിധിച്ചത്

വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിന തടവാണ് വിധിച്ചതെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇതനുസരിച്ച് ശിക്ഷാകാലാവധി 67 വർഷമായിരിക്കും. 2020ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പിതാവിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് അമ്മ വേർപിരിഞ്ഞാണ് താമസം.