- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലിക്കു വെട്ടി; നെറ്റിയിലും മൂക്കിനു മുകളിലും വെട്ടേറ്റ മധ്യവയസ്ക്കൻ സംഭവ സ്ഥലത്ത് മരിച്ചു: ഭാര്യ അറസ്റ്റിൽ
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലിക്കു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉദിയൻകുളങ്ങര കുടുമ്പോട്ടുകോണം പ്രബിൻ കോട്ടേജിൽ കരിപ്പെട്ടി മൊത്ത വിൽപന സ്ഥാപന ഉടമ ചെല്ലപ്പൻ (56) ആണ് ഉറക്കത്തിനിടെയുണ്ടായ ഭാര്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായർ രാത്രി 2.30ന് ആണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ഭാര്യ തുരുതുരാ വെട്ടുകയായിരുന്നു. നെറ്റിയിലും മൂക്കിനു മുകളിലും മൂന്നു വെട്ടേറ്റ ചെല്ലപ്പൻ സംഭവസ്ഥലത്തു മരിച്ചു.
നിലവിളി കേട്ട് ഉണർന്ന ഇളയ മകളാണ് വെട്ടേറ്റ നിലയിൽ കിടക്കുന്ന ചെല്ലപ്പനെ കാണുന്നത്.കോടാലിയുമായി നിന്ന അമ്മയെ മകൾ ഉടൻ മറ്റൊരു മുറിയിലേക്കു മാറ്റി പൂട്ടിയിട്ടു. നേരത്തെയും ചെല്ലപ്പന് നേരെ ഇവർ കൊലപാതക ശ്രമം നടത്തിയിരുന്നതായാണ് റിപ്പോർട്ട്. മാനസികാസ്വാസ്ഥ്യത്തിനു വർഷങ്ങളായി ചികിത്സയിലാണ് ഭാര്യ. ബിസിനസിൽ ഉണ്ടായ നഷ്ടം മൂലം ചെല്ലപ്പൻ അടുത്തയിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടിൽ എത്തിയതിന്റെ ബുദ്ധിമുട്ട് മൂലം ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.
എന്നാൽ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണു സൂചന. മാസങ്ങൾക്കു മുൻപും ഇവർ ഭർത്താവിനെ കത്തി കൊണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നു സമീപവാസികൾ പറയുന്നു. ഇതിനു ശേഷം മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പൻ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല. മൃതദേഹം ആനക്കുന്ന് പള്ളിയിൽ സംസ്‌കരിച്ചു.



