കോഴിക്കോട്: നരിക്കുനിയിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷ (53) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകട കാരണം. ആയുർവേദ തെറാപ്പിസ്റ്റ ആണ് ഉഷ.

താമരശ്ശേരിയിൽനിന്ന് നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽനിന്നാണ് ഉഷ തെറിച്ചുവീണത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.