കൊച്ചി: ഹൈക്കോടതി പറഞ്ഞിട്ടും പല സിനിമാ യൂണിറ്റുകളിലും പരാതി പരിഹാര സമിതി (ഐ സി സി) ഇല്ലായെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ഒരു ലോക്കേഷനിൽ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ. പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണുള്ളത്. ശരിയായ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിർമ്മാണത്തിന് അനുമതി നൽകാവൂ. വനിതകളായിരിക്കണം തലപ്പത്ത് എന്ന് നിയമം പറയുമ്പോൾ അതിന് വ്യത്യസ്തമായി ഐ സി സി രൂപീകരിച്ചിട്ട് എന്താണ് പ്രയോജനമെന്നും പി സതീദേവി ചേദിച്ചു.

സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പി സതീദേവി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ 19കാരിയായ മോഡൽ കാറിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവർ.