- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കേക്കര: തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷ് (34) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂർ വട്ടക്കട്ടു കുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 29 ന് വൈകിട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ അന്നുതന്നെ പൊലീസ് പിടികൂടി. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്.എ.എസ്‌പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്‌ഐമാരായ റിൻസ് എം തോമസ്, ഗ്രീഷ്മ ചന്ദ്രൻ ,പി.എം.ഷാജി, എഎസ്ഐ ഷിബു മാത്യു, സലിം, എസ്.സി.പി. ഒ അബ്ദുൾ മനാഫ്, ടി.എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.




