പാലക്കാട്: ഒറ്റപ്പാലത്തു നടക്കുന്ന പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധവുമായി മത്സരാർത്ഥികളുടെ ബന്ധുക്കൾ. ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യ മത്സര വേദിയിലാണ് പ്രതിഷേധവുമായി കുറച്ചു പേർ വേദിയിലേക്ക് കയറിയത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.

കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം നടന്നിരുന്നു. വേദിക്കുള്ളിൽ കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ടാണു നീക്കിയത്. തുടർന്നു വേദിക്കു മുന്നിലായിരുന്നു പ്രതിഷേധം. വിധിനിർണയം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.