- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്നുകാരിയെ പലതവണ പീഡിപ്പിച്ചു; പ്രതിക്ക് ആജീവനാന്ത തടവു ശിക്ഷ വിധിച്ച് പോക്‌സോ കോടതി
കണ്ണൂർ: പതിമൂന്നുകാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്കു ആജീവനാന്തം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എരമം ഒയോളം നെടുമണ്ണിൽ എൻ.കെ.മുരളീധരനെ (56) ആണ് ജീവിതകാലം മുഴുവൻ തടവു ശിക്ഷയ്ക്കു വിധിച്ച് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്. കൂടാതെ 80000 രൂപ പിഴ ശിക്ഷയും 10 വർഷം തടവും വേറെ വിധിച്ചിട്ടുണ്ട്.
പെൺകുട്ടിയെ മുരളീധരൻ ഒട്ടേറെത്തവണ പീഡിപ്പിച്ചു. ഒരു തവണ കുട്ടിയുടെ വീട്ടിൽ കയറി ക്രൂരമായി പീഡിപ്പിച്ചു എന്നാണു കേസ്. ഇതിലാണ് ജീവിതാവസാനം വരെ തടവും 50000 രൂപ പിഴ ശിക്ഷയും വിധിച്ചത്.
വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന് 2 വകുപ്പുകളിലായി 7 വർഷം തടവും 20000 രൂപ പിഴയും കൂടാതെ മറ്റ് രീതികളിൽ പീഡിപ്പിച്ചതിന് 3 വർഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് 11നു കണ്ണൂർ വനിതാ സെല്ലിനു ലഭിച്ച പരാതിയിൽ പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം പെരിങ്ങോം പൊലീസിനു കേസ് കൈമാറുകയായിരുന്നു.



