തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈക്ക് ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലൻസ്, ഗൂർഖ ജീപ്പ് ആംബുലൻസ് എന്നിവയും നിരത്തിലിറക്കി.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി വീണാ ജോർജും ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും സന്നിഹിതനായി. ഓക്‌സിജൻ കൊടുക്കാനുള്ള സൗകര്യം വരെ ബൈക്ക് ആംബുലൻസിലുണ്ട്. ഇതിനു പുറമേയും നിരവധി ആംബുലൻസുകൾ പമ്പയിൽ എത്തിച്ചിട്ടുണ്ട്.