പാലക്കാട്: പുതുശേരിയിൽ ദേശീയപാതയിൽ കാർ യാത്രക്കാരെ അക്രമിച്ച് നാലര കോടി രൂപ കവർന്ന കേസിൽ പ്രതികൾ എത്തിയ മൂന്നു കാറുകളുടെയും ടിപ്പറിന്റെയും നമ്പറുകൾ വ്യാജം. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി.

സിസിടിവി ദൃശ്യങ്ങളിൽനിന്ന് വാഹനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അക്രമികൾ തട്ടിക്കൊണ്ടു പോയി തൃശൂർ മാപ്രാണത്ത് ഉപേക്ഷിച്ച യാത്രക്കാരുടെ കാറിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന പണമാണ് അക്രമിസംഘം തട്ടിയെടുത്തത്. ജീവൻ രക്ഷിക്കാനായി യാത്രക്കാർ തന്നെയാണ് പണം രഹസ്യ അറയിൽ നിന്നും എടുത്ത് അക്രമികൾക്ക് കൊടുത്തത്.