- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രത്തിനടിയിൽ പെട്ട് യുവാവ് മരിച്ചു
കണ്ണൂർ: നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. ആറ് വർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരിക ആയിരുന്നു. തിങ്കളാഴ്‌ച്ച രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ഭാര്യ സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ്വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. ആലക്കോട് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story




