കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിന് സമീപം യുവാവിനെ തെങ്ങിൻതോപ്പിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കകം സ്വദേശി സുമോദാണ്(38) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിക്ക് തെങ്ങിൻ തോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലിസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണത്തെ കുറിച്ചു കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.