- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി.ജി.പി ടോമിൻ.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി; ഒപ്പം പ്രവർത്തിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് തച്ചങ്കരി
തിരുവനന്തപുരം: ഡി.ജി.പി ടോമിൻ.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. സർവ്വീസിൽ നിന്ന് വിരമിച്ച ഡി.ജി.പി ടോമിൻ.ജെ.തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന പൊലീസ് ഓഫീസർമാർ ഓൺലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു. വിരമിച്ച ഡി.ജി.പിക്ക് ഉദ്യോഗസ്ഥർ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തിൽ സർവ്വീസ് കാലഘട്ടത്തിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കും ടോമിൻ.ജെ.തച്ചങ്കരി നന്ദി പറഞ്ഞു.
വകുപ്പിന്റെ ഉപഹാരം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബ്, ടോമിൻ.ജെ.തച്ചങ്കരിക്ക് സമ്മാനിച്ചു.
Next Story




